Saturday, August 26, 2006

കൊച്ചിയിലെ ചെരിഞ്ഞ ഗോപുരം അഥവാ ഞങ്ങളുടെ കലാലയം !


ആദ്യമേ പറയട്ടെ, ഈ ചെരിവ്‌ പടം പിടിച്ച കോണിന്റെതാണ്‌.
തര്‍ക്കങ്ങള്‍ക്ക്‌ ഇനി വിരാമം.ഇനിയെങ്കിലും നിങ്ങള്‍ക്ക്‌ പറയാമോ, ആ ഭാഗ്യം ചെയ്ത കലാലയത്തിന്റെ പേര്‌?
ക്ലൂ:തലക്കെട്ടിലുണ്ട്‌,മുടിക്കെട്ടിലില്ല.

Tuesday, August 22, 2006

അനുഗ്രഹിക്കൂ...ആശിര്‍വദിക്കൂ..

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ഞാന്‍ കലാലയത്തിലേക്ക്‌.മദ്ധ്യകേരളത്തിലെ അത്ര മോശമല്ലാത്ത ഒരു ബിസിനെസ്സ്‌ സ്കൂളില്‍ സംഘചര്‍ച്ചയും അഭിമുഖപ്പരീക്ഷയും എങ്ങനെയൊക്കെയൊ വിജയിച്ച്‌ (എന്തതിശയമേ..).മുതലാളിത്ത കോഴ്സ്‌ എന്നു വിമര്‍ശിക്കപ്പെടുന്ന വ്യാപാര നടത്തിപ്പിലുള്ള ബിരുദാനന്തര ബിരുദ കോഴ്സ്‌ പഠിക്കാനായി പുറപ്പെടുന്ന എന്നെ അനുഗ്രഹിക്കാനും ആശിര്‍വദിക്കാനും ബൂലോഗ നിവാസികള്‍ക്കുള്ള പ്രത്യേക അവസരം !