Saturday, August 26, 2006

കൊച്ചിയിലെ ചെരിഞ്ഞ ഗോപുരം അഥവാ ഞങ്ങളുടെ കലാലയം !


ആദ്യമേ പറയട്ടെ, ഈ ചെരിവ്‌ പടം പിടിച്ച കോണിന്റെതാണ്‌.
തര്‍ക്കങ്ങള്‍ക്ക്‌ ഇനി വിരാമം.ഇനിയെങ്കിലും നിങ്ങള്‍ക്ക്‌ പറയാമോ, ആ ഭാഗ്യം ചെയ്ത കലാലയത്തിന്റെ പേര്‌?
ക്ലൂ:തലക്കെട്ടിലുണ്ട്‌,മുടിക്കെട്ടിലില്ല.

7 Comments:

At 10:37 AM, Anonymous Anonymous said...

സഹോദരാ, ഇത് എന്റെ പഴയ കുസാറ്റ് കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റ് പോലിരിക്കുന്നു....ക്ലൂ എന്തായാലും മനസ്സിലായില്ല.

 
At 8:54 PM, Blogger ഓലപ്പന്തന്‍ said...

"ക്ലൂ എന്തായാലും മനസ്സിലായില്ല.
" അനോനി..നല്ല തമാശ...നമ്മുടെ സമ്മാനമില്ലാത്ത മത്സരം കഴിയട്ടെ.തമാശ എന്താണെന്നു പറഞ്ഞുതരാം.

 
At 9:00 PM, Blogger ഇത്തിരിവെട്ടം|Ithiri said...

ചരിഞ്ഞ ഗോപുരം ഏതെന്നറിയില്ല... ഞാന്‍ ഒരു പാവം മലബാരി... പിന്നെ ചിത്രം നാന്നായി..
ഓ.ടോ :
ചരിവ് നിവര്‍ത്താന്‍ ലാടവൈദ്യരുടെ സഹായം സ്വീകരിക്കാം.. വയനാട്ടില്‍ കിട്ടേണ്ടതാണ്..

ഞാന്‍ ഓടി

 
At 9:11 PM, Blogger വല്യമ്മായി said...

school of management science cusat

അപ്പോ അവിടെ പഠിച്ചോരെല്ലാം ചരിഞ്ഞാണല്ലെ നടപ്പ്.

കുളു ഇല്ലാതെ ഉത്തരം പറഞ്ഞാല്‍ സമ്മാനം കൂടുതല്‍ കിട്ടുമോ

 
At 2:43 AM, Blogger ഡാലി said...

SMS CUSAT ഓലപന്താ ഏതു കൊല്ലമായിരുന്നു ആ മനോഹര കലാലയത്തില്‍?
ആരാണീ കെമിസ്ട്രി വിഭാഗത്തിലെ അനോണി?

 
At 7:49 AM, Blogger ഓലപ്പന്തന്‍ said...

കറക്റ്റ്..
ഞാന്‍ ഇപ്പോള്‍ ചേര്‍ന്നേയുള്ളു ഡാലി.രണ്ടു വര്‍ഷം അവിടൊക്കെത്തന്നെ കാണും. ഇത്തിരിവെട്ടം,ആ പടം ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ചൂണ്ടിയതാ..
ക്ലൂ മനസ്സിലാവാത്തവര്‍ക്ക്...
തലക്കെട്ടിലുണ്ട് എന്നു പറഞ്ഞത് ഈ പോസ്റ്റിന്റെ തലക്കെട്ടിലുണ്ട് എന്നാണ്.അതായത് "കൊച്ചിയിലെ ചെരിഞ്ഞ ഗോപുരം ...” എന്നതില്‍ ഒരു കൊച്ചി ഉണ്ടല്ലൊ.
ഡാലി കുസാറ്റിലെ പണ്ടത്തെ ഒരു പുലിയായതിനാല്‍ സമ്മാനം ഇല്ല.‘വല്യമ്മായി‘ യ്ക്ക് കുസാറ്റിലെ ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍ നിന്നും ഒരു കട്ടന്‍ കാപ്പി വാങ്ങിത്തരാം.

 
At 6:15 PM, Blogger saptavarnangal said...

ഓലപന്താ,
ശരിക്കും കൊച്ചിയില് ഒരു ചെരിഞ്ഞ കെട്ടിടം ഉണ്ടായിരുന്നു എന്ന് എന്റെ എന്റ്രന്‍സ് കോച്ചിങ്ങ് (physics) സാറ് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഹൈകോര്‍ട്ട് ജങ്ഷനില് ഒരു മേരി ക്യൂന്‍ എന്നൊ ക്യൂന്‍ മേരി എന്നോ പേരുണ്ടായിരുന്ന ഒരു ബാറ്/ ഹോട്ടല്‍ കെട്ടിടം,അതിനു ചരിവുണ്ടായിരുന്നു അത്രെ! എന്തായാലും ആ കെട്ടിടം പൊളിച്ചു കളഞ്ഞു.

 

Post a Comment

Links to this post:

Create a Link

<< Home