Tuesday, August 22, 2006

അനുഗ്രഹിക്കൂ...ആശിര്‍വദിക്കൂ..

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ഞാന്‍ കലാലയത്തിലേക്ക്‌.മദ്ധ്യകേരളത്തിലെ അത്ര മോശമല്ലാത്ത ഒരു ബിസിനെസ്സ്‌ സ്കൂളില്‍ സംഘചര്‍ച്ചയും അഭിമുഖപ്പരീക്ഷയും എങ്ങനെയൊക്കെയൊ വിജയിച്ച്‌ (എന്തതിശയമേ..).മുതലാളിത്ത കോഴ്സ്‌ എന്നു വിമര്‍ശിക്കപ്പെടുന്ന വ്യാപാര നടത്തിപ്പിലുള്ള ബിരുദാനന്തര ബിരുദ കോഴ്സ്‌ പഠിക്കാനായി പുറപ്പെടുന്ന എന്നെ അനുഗ്രഹിക്കാനും ആശിര്‍വദിക്കാനും ബൂലോഗ നിവാസികള്‍ക്കുള്ള പ്രത്യേക അവസരം !

19 Comments:

At 4:48 AM, Blogger ഓലപ്പന്തന്‍ said...

അനുഗ്രഹിക്കൂ..ആശിര്‍വദിക്കൂ...

 
At 4:53 AM, Blogger ശ്രീജിത്ത്‌ കെ said...

എം.ബി.എ ആണോ ഓലപ്പന്താ പഠിക്കാന്‍ പോകുന്നത്? എല്ലാ ആശംസകളും.

 
At 4:56 AM, Blogger വിശാല മനസ്കന്‍ said...

ദേ ഞാന്‍ ആശിര്‍വദിച്ചു. അനുഗ്രഹിച്ചു.
എല്ലാം മുത്താവട്ടെ.

ഓലപ്പന്തന്‍ ഉമേഷ് ജിയെപ്പോലെ, സിബുവിനെപ്പോലെ, വിശ്വത്തേപ്പോലെ സന്തോഷിനെപ്പോലെ, ദേവനെപ്പോലെ, ഇടിസീ... വീടിനും നാടിനും അഭിമാനമായ ഒരു മെഗാപുലിയായി തീരട്ടേ!

 
At 5:02 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഈ ബൂലോഗത്തില്‍ ഇമ്മിണി വല്ല്യ ഒരു ഓലപന്തായി പുലിയും പ്പുപുലിയും സിങ്കവും എല്ലാമായി ആയുരാരോഗ്യസൌഖ്യത്തോടെ ഒരു നൂറ്റിരുപതവര്‍ഷം (വേണ്ടങ്കില്‍ കുറച്ചേക്കണം)ജീവിക്കട്ടേ....

എല്ലാവിധ ആശംസകളും.

 
At 5:05 AM, Anonymous Anonymous said...

സംഘചര്‍ച്ചയും - ഗ്രൂപ്പ് ഡിസ്കഷന്‍...ഹഹ

ഐ.ഐ.എം ആണൊ?

ഓള്‍ ദ ബെസ്റ്റ്! വിശാലേട്ടന്റെ അനുഗ്രഹം കിട്ടീല്ലെ,ഇനി എല്ലാം ഓള്രൈറ്റ്!

 
At 5:05 AM, Blogger വല്യമ്മായി said...

ഓലപന്തന് വല്യമ്മായിയുടെ ആശംസകളും പ്രാര്‍ത്ഥനകളും.

 
At 5:08 AM, Blogger ശ്രീജിത്ത്‌ കെ said...

ഇഞ്ചീ, മദ്ധ്യകേരളത്തിലെ അത്ര മോശമല്ലാത്ത ബിസിനസ്സ് സ്കൂള്‍ എന്ന് കേട്ടിട്ടാണോ ഐ.ഐ.എം എന്ന് പറഞ്ഞത്?ആ തമാശ എനിക്കിഷ്ടപ്പെട്ടു

 
At 5:14 AM, Blogger ദില്‍ബാസുരന്‍ said...

ഐ ഐ എം കോഴിക്കോട് മോശമാണെന്നാണോ ശ്രീജീ? :-)

 
At 5:22 AM, Blogger അരവിന്ദ് :: aravind said...

കോഴിക്കോട് മദ്ധ്യകേരളത്തിലായോ?
ഇഞ്ചിയുടെ തമാശ എനിക്കും ഇഷ്ടായി.

പോയി വരൂ ഓലപ്പന്തന്‍..ബിസിനസ്സിന്റെ അടവുകളും തടവുകളും പഠിച്ചു വന്ന് മുറുക്കാന്‍ കട എങ്ങനെ ആഗോളവത്കരിക്കാം എന്ന് എഴുതൂ...

:-)

ഗുഡ് ലക്ക്!

 
At 5:31 AM, Anonymous Anonymous said...

യ്യൊ! ഞാന്‍ ആ ‘മദ്യ’ കേരളം കണ്ടില്ലാ..സോറി!

 
At 5:33 AM, Blogger ശ്രീജിത്ത്‌ കെ said...

ഇഞ്ചീ, മദ്യമല്ല, മദ്ധ്യം.

മദ്ധ്യകേരളം എന്ന് കണ്ടില്ല എന്ന് വിശ്വസിച്ചു. അത്ര മോശമല്ലാത്ത ബിസിനസ്സ് സ്കൂള്‍ എന്നതും കണ്ടില്ലേ?

 
At 5:45 AM, Anonymous Anonymous said...

ശരി! എന്റെ പൊന്നുംകുരിശു മുത്തപ്പാ!!
ആകെ കൂട്ടി എപ്പോഴൊ ഐ.ഐ.എം എന്ന് എവിടെയൊ കേട്ടിട്ടുള്ളതിന്റെ വെവരം കാണിക്കാന്‍ നോക്കിയതാണെ :)

മദ്യ കേരളം എന്ന് കോട്ട്സ് ഇല്ല്ലായിരുന്നൊ? അതു തമാശിച്ചതാ...:)

 
At 6:26 AM, Blogger റീനി said...

ഉണ്ണീ, പഠിച്ച്‌ മിടുക്കനായി വരു...ചേച്ചിയുടെ അനുഗ്രഹങ്ങളും ആശംസകളും....

എം.ബി.യെ കഴിഞ്ഞു PhD യും എടുക്കണം കേട്ടോ...എന്റെ മോനും PhDയാ...(Pizza Hut Delivery Man)

 
At 6:31 AM, Blogger ദില്‍ബാസുരന്‍ said...

ആശംസകള്‍! ആശീര്‍വാദങ്ങള്‍! അനുഗ്രഹങ്ങള്‍!

പോയി നന്നായി വരൂ.

(ഒരു അണ്‍ വാണ്ടഡ് സജഷന്‍: ലാപ്ടോപ്പ് കൊണ്ട് പോകൂ.‘മദ്യ‘ കേരളത്തില്‍ നിന്ന് കലാലയ വിശേഷങ്ങള്‍ ബ്ലോഗൂ)

 
At 7:09 AM, Blogger കേരളഫാർമർ/keralafarmer said...

എനിക്ക്‌ കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും “അനുഗ്രഹിക്കാനും ആശീര്‍വദുക്കാനും” ഒരവസരം കിട്ടിയത്‌ ഞാന്‍ പാഴാക്കുന്നില്ല. അനുഗ്രഹിച്ചിരിക്കുന്നു ആശീര്‍വദിച്ചിരിക്കുന്നു.

 
At 7:12 AM, Blogger ഉമേഷ്::Umesh said...

നന്നായി വരട്ടേ. ബ്ലോഗ് ചെയ്തു പഠിത്തം കളയരുതു്. പഠിച്ചു പഠിച്ചു ബ്ലോഗിംഗും കളയരുതു് :)

 
At 8:14 AM, Blogger Satheesh :: സതീഷ് said...

നന്നായി വരട്ടെ!
ഓം കാളി!!

 
At 8:24 AM, Blogger ദേവന്‍ said...

വേഗം പഠിച്ചു പാസ്സായി ക്യാമ്പസ്സ്‌ റിക്രൂട്ടുമെന്റും വാങ്ങി ഓഫീസില്‍ നിന്നും ബ്ലോഗ്ഗിത്തുടങ്ങിക്കോ. അതുവരെ കോളെജിലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്നോ അവധിക്കു വീട്ടില്‍ വരുമ്പോഴോ ഇടക്കിടക്ക്‌ പോസ്റ്റ്‌ ഇടാന്‍ മറക്കണ്ടാ.

 
At 10:12 AM, Blogger ഓലപ്പന്തന്‍ said...

ശ്രീജിത്ത്‌, വിശാല മനസ്കന്‍,ഇത്തിരിവെട്ടം, Inji Pennu,വല്യമ്മായി,ദില്‍ബാസുരന്‍,അരവിന്ദ് :: aravind,റീനിചേച്ചി,കേരളഫാർമർ/keralafarmer, ഉമേഷ്::Umesh,ദേവരാഗം തുടങ്ങി എല്ലാവര്‍ക്കും നന്ദി.തുടര്‍ന്നും എന്റെ (ഇത്രയും നള്‍ ഉണ്ടായതുപോലുള്ള, നാമമാത്രമായ)ശല്യം ഉണ്ടാകുമെന്ന് അറിയക്കട്ടെ.പിന്നെ ഒന്നു സ്വസ്ഥമായിക്കൊട്ടെ, ലാപ്ടോപ് സംഘടിപ്പിച്ചു ബ്ലോഗാം.

 

Post a Comment

Links to this post:

Create a Link

<< Home