Sunday, July 09, 2006

വരുന്നു !!!

കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക്‌ എന്തെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു....അയ്യോ....ക്ലീഷെ എഴുതി ബുദ്ധിമുട്ടിയ്ക്കുന്നില്ല......ബൂലോഗത്തില്‍ എനിക്കും ഒരു ഇടം..അത്രയേ ഉദ്ദേശിച്ചുള്ളൂ...എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്‌, വല്ലപ്പോഴുമൊയ്ക്കെ എന്തെങ്കിലും കുത്തിക്കുറിയ്ക്കാം എന്ന വാഗ്ദാനത്തോടെ തല്‍ക്കാലം വിട....

15 Comments:

At 1:37 PM, Blogger ഓലപ്പന്തന്‍ said...

ബൂലൊഗത്തിലെ കിടുക്കള്‍ ആരെങ്കിലും ഒന്നു സഹായിക്കണേ.ഏങ്ങനെയാണു വിവിധ ബ്ലോഗ്‌ ലിസ്റ്റിങ്ങുകളില്‍ കയറിപ്പറ്റുന്നത്‌?ഞാന്‍ ഉദ്ദേശിച്ചതു,
1.http://boologaclub.blogspot.com
2.www.thanimalayalam.org
etc..

 
At 1:49 PM, Blogger ജേക്കബ്‌ said...

സ്വാഗതം

 
At 2:09 PM, Blogger ഓലപ്പന്തന്‍ said...

"അങ്ങിനെ മൊഴിയോ വരമൊഴിയോ ഉപയോഗിച്ച് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നമ്മള്‍ പഠിച്ചു. ആ ബ്ലോഗ് നമ്മള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പക്ഷേ മറ്റുള്ളവര്‍ എങ്ങിനെയറിയും നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കിയെന്നുള്ള കാര്യം? അല്ലെങ്കില്‍ ഏതൊക്കെ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നുള്ളതും പുതിയ പുതിയ പോസ്റ്റുകള്‍ ആരൊക്കെയാണ് പബ്ലിഷ് ചെയ്യുന്നതെന്നും എങ്ങിനെ നമുക്ക് അറിയാന്‍ സാധിക്കും?

അതിനായി ഇവിടെ നോക്കുക. നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കുകയും അതില്‍ മലയാളം അക്ഷരങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ സാധാരണ ഗതിയില്‍ കുറച്ചു സമയങ്ങള്‍ക്കു ശേഷം നിങ്ങളുടെ പോസ്റ്റിന്റെ തലക്കെട്ടും ആരാണ് ആ പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നുള്ളതും ഇവിടെ വരും. അതിനെ സഹായിക്കാന്‍ നിങ്ങള്‍ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ ആക്കുക. അതുപോലെതന്നെ നിങ്ങള്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഓര്‍ക്കുന്നുണ്ടോ, മലയാളത്തില്‍ ബ്ലോഗിന്റെ തലക്കെട്ട് എഴുതാന്‍ പറ്റാത്തതുകാരണം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത കാര്യം? ഫോണ്ടും മറ്റു കാര്യങ്ങളും ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ബ്ലോഗിന്റെ പ്രൊഫൈലില്‍ പോയി നിങ്ങള്‍ക്ക് ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കാം. യു.ആര്‍.എല്‍ മാത്രം ഇംഗ്ലീഷിലെ പറ്റൂ. അങ്ങിനെ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ തലക്കെട്ടും മലയാളത്തില്‍ ആയിരിക്കുകയും മലയാള വാക്കുകള്‍ നിങ്ങളുടെ പോസ്റ്റില്‍ ഉണ്ടാവുകയും ചെയ്‌താല്‍ മുകളിലത്തെ വെബ്‌പേജില്‍ നിങ്ങളുടെ പോസ്റ്റ് വരും. ഈ പറഞ്ഞ കാര്യങ്ങള്‍ മൊത്തമായി വേണമെന്നില്ല അവിടെ നിങ്ങളുടെ പോസ്റ്റ് വരാന്‍-അതുപോലെ ചിലപ്പോള്‍ വേറേ കാര്യങ്ങളും വേണമായിരിക്കും. ഇവിടെയും വിദഗ്ദരുടെ അഭിപ്രായം ആരായാം."
-posted by വക്കാരിമഷ്ടാ
http://howtostartamalayalamblog.blogspot.com/2006/07/blog-post.html

ഇത്രയും കിട്ടി.അപ്പൊ തനിമലയാളം-ത്തില്‍ തന്നത്താന്‍ വന്നു കൊള്ളും അല്ലേ?

 
At 2:14 PM, Blogger സന്തോഷ് said...

സ്വാഗതം!

 
At 8:10 PM, Blogger ഡ്രിസില്‍ said...

സുസ്വാഗതം ഓലപ്പന്തലുകാരാ...

 
At 8:53 PM, Blogger സാക്ഷി said...

സ്വാഗതം

 
At 8:54 PM, Blogger ദേവന്‍ said...

മലയാളം യൂണികോഡില്‍ എഴുതിയാല്‍ മതി ഇന്‍ഷ്വറന്‍സ്‌ ഏജന്റിനെപ്പോലെ എവൂരന്റെ ബ്ലോഗ്‌ സ്വീപ്പര്‍ ആയ പാതാളക്കരണ്ടി അതിനെ പൊക്കി തനിമലയാളത്തില്‍ ഇട്ടോളും. പിന്മൊഴിയില്‍ കമന്റും വരുന്നുണ്ട്‌. അങ്ങനെ മൊത്തത്തില്‍ ബ്ലോഗ്‌ സെറ്റ്‌ അപ്പ്‌ ശരിയായി.

ഇനി ഓലപ്പന്തു മെടയല്‍ തുടങ്ങിക്കോളു. സ്വാഗതം.

 
At 9:00 PM, Blogger evuraan said...

സ്വാഗതം...!!

ദാ, ഇതും കൂടേ നോക്കൂ.

 
At 10:07 PM, Blogger ഇടിവാള്‍ said...

ഓലപ്പന്തിനു സ്വഗതം...

 
At 10:23 PM, Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

സ്വാഗതം ഓലപ്പന്തേ :)

 
At 10:28 PM, Blogger മന്‍ജിത്‌ | Manjith said...

മറന്നു തുടങ്ങിയിരുന്ന ഓലപ്പന്തിനെ വീണ്ടും ഓര്‍മ്മിപ്പിച്ച ഓലപ്പന്താ, സ്വാഗതം.

 
At 10:55 PM, Blogger ദില്‍ബാസുരന്‍ said...

ഓര്‍മ്മകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം. ഒരു കണക്കിന് ജീവിതം തന്നെ ഓര്‍മ്മകളുടെ ഒരു കൂമ്പാരമല്ലേ? ഈ നിമിഷം അടുത്ത നിമിഷത്തിലെ ഓര്‍മ്മ!!

സ്വാഗതം!!

 
At 11:27 PM, Blogger കുറുമാന്‍ said...

എന്തും പന്ത്?
ഓല പന്ത്.
എന്തിനു കൊള്ളാം?
എറിയാന്‍ കൊള്ളാം.
ആരെ എറിയാം?
എല്ലാവരേം എറിയാം.
ന്നാ പിടിച്ചോ........
സ്വാഗതം ഓലപന്തേ

 
At 11:32 PM, Blogger വക്കാരിമഷ്‌ടാ said...

ഓലപ്പന്തേ, സ്വാഗതം. ആ തെങ്ങിന്റെ ഓലകൊണ്ടുണ്ടാക്കുന്ന ചതുരത്തിലിരിക്കുന്ന പന്തല്ലേ.. അറിയും.. അറിയും.

അപ്പോള്‍ തുടങ്ങുവല്ലേ.. :)

 
At 11:36 AM, Blogger ഓലപ്പന്തന്‍ said...

ജേക്കബ്‌,സന്തോഷ്,ഡ്രിസില്‍,സാക്ഷി, ദേവരാഗം, evuraan, ഇടിവാള്‍ | iTivAL, മഴനൂലുകള്‍, മന്‍ജിത്‌ | Manjith,ദില്‍ബാസുരന്‍, കുറുമാന്‍, വക്കാരിമഷ്ടാ....എല്ലാവര്‍ക്കും നന്ദി.
evuraan ചേട്ടാ,ഗൂഗിളില്‍ ഒക്കെ പണ്ടെ സമര്‍പ്പിച്ചതാണു.ഇനി ഇപ്പൊ പിന്‍മൊഴിയില്‍ കേറി പ്പറ്റി,‍ വേറെ പബ്ലിസിറ്റിയുടെ ആവശ്യമില്ല അല്ലെ.
യൂണികോഡ് വിപ്ലവകാരികള്‍‍ക്കും,
വരമൊഴി,മൊഴി, ബൂലോഗ ക്ലബ്,പിന്മൊഴി ടീമിനും വിപ്ലവാഭിവാദ്യങ്ങള്‍.

 

Post a Comment

Links to this post:

Create a Link

<< Home