Saturday, August 26, 2006

കൊച്ചിയിലെ ചെരിഞ്ഞ ഗോപുരം അഥവാ ഞങ്ങളുടെ കലാലയം !


ആദ്യമേ പറയട്ടെ, ഈ ചെരിവ്‌ പടം പിടിച്ച കോണിന്റെതാണ്‌.
തര്‍ക്കങ്ങള്‍ക്ക്‌ ഇനി വിരാമം.ഇനിയെങ്കിലും നിങ്ങള്‍ക്ക്‌ പറയാമോ, ആ ഭാഗ്യം ചെയ്ത കലാലയത്തിന്റെ പേര്‌?
ക്ലൂ:തലക്കെട്ടിലുണ്ട്‌,മുടിക്കെട്ടിലില്ല.

Tuesday, August 22, 2006

അനുഗ്രഹിക്കൂ...ആശിര്‍വദിക്കൂ..

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ഞാന്‍ കലാലയത്തിലേക്ക്‌.മദ്ധ്യകേരളത്തിലെ അത്ര മോശമല്ലാത്ത ഒരു ബിസിനെസ്സ്‌ സ്കൂളില്‍ സംഘചര്‍ച്ചയും അഭിമുഖപ്പരീക്ഷയും എങ്ങനെയൊക്കെയൊ വിജയിച്ച്‌ (എന്തതിശയമേ..).മുതലാളിത്ത കോഴ്സ്‌ എന്നു വിമര്‍ശിക്കപ്പെടുന്ന വ്യാപാര നടത്തിപ്പിലുള്ള ബിരുദാനന്തര ബിരുദ കോഴ്സ്‌ പഠിക്കാനായി പുറപ്പെടുന്ന എന്നെ അനുഗ്രഹിക്കാനും ആശിര്‍വദിക്കാനും ബൂലോഗ നിവാസികള്‍ക്കുള്ള പ്രത്യേക അവസരം !

Wednesday, July 12, 2006

ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!

മുംബൈ സ്ഫോടനങ്ങള്‍ ക്കു ശേഷം മുംബൈ സ്ഫോടനം : ഹെല്‍പ്പ് ലൈന്‍ ബ്ലോഗ് (http://mumbaihelp.blogspot.com) എന്ന ബ്ലോഗ്‌ ഒരുപാടു പേരുടെ ആശങ്കകളകത്തി.നമുക്കും വേണ്ടെ അടിയന്തിര ഘട്ടങ്ങളില്‍ അങ്ങനെ ഒരു സംവിധാനം?ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളം ബ്ലോഗര്‍മാരുള്ളപ്പോള്‍..?കേരള ഹെല്‍പ്പ് (www.keralahelp.blogspot.com) എന്നൊരു ബ്ലോഗ്‌ ഞാന്‍ ഇന്നലെ തുടങ്ങിയിട്ടുണ്ട്‌.ആര്‍ക്കു വേണേലും റ്റീം അംഗമാകാം.അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗ്‌ ആരെങ്കിലും തുടങ്ങിയാലും മതി. സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടട്ടെ!ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!അഭിപ്രായങ്ങള്‍ അറിയിക്കുക.

Tuesday, July 11, 2006

മുംബൈ സ്ഫോടനം : ഹെല്‍പ്പ് ലൈന്‍ ബ്ലോഗ്

മുംബൈ സ്ഫോടനം : ഹെല്‍പ്പ് ലൈന്‍ ബ്ലോഗ് (Mumbai blasts:helpline blog)


ഹെല്‍പ്പ് ലൈന്‍ വിക്കി (helpline wiki)

Sunday, July 09, 2006

വരുന്നു !!!

കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക്‌ എന്തെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു....അയ്യോ....ക്ലീഷെ എഴുതി ബുദ്ധിമുട്ടിയ്ക്കുന്നില്ല......ബൂലോഗത്തില്‍ എനിക്കും ഒരു ഇടം..അത്രയേ ഉദ്ദേശിച്ചുള്ളൂ...എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്‌, വല്ലപ്പോഴുമൊയ്ക്കെ എന്തെങ്കിലും കുത്തിക്കുറിയ്ക്കാം എന്ന വാഗ്ദാനത്തോടെ തല്‍ക്കാലം വിട....